പാലാ: സകല തിന്മകളിൽനിന്നും നമ്മെ മോചിപ്പിക്കുന്നതിൽ ധാർമികബോധനം വലിയപങ്കു വഹിക്കുന്നുണ്ട്. ഈ ധാർമികബോധത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത് ദൈവവിചാരമാണ്. ജീവിതത്തെ നശിപ്പിക്കുന്ന മദ്യം മയക്കുമരുന്ന് തുടങ്ങിയവയ്ക്കെതി രെയുള്ള പോരാട്ടത്തിൽ ധാർമികബോധനവും ദൈവവിചാരവും വലിയ സഹായവും പ്രചോ ദനവുമായിരിക്കും എന്ന് സ്‌കൂൾ തലത്തിലുള്ള മതബോധന-സാന്മാർഗിക പരിശീലന പരീക്ഷയിൽ സമ്മാനാർഹരായവരെ അഭിനന്ദിച്ചുകൊണ്ടു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. തൻ്റെ സ്‌കൂൾ വിദ്യാഭ്യാസ സമയത്തും ഇപ്പോഴു മുള്ള വ്യാത്യാസങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർന്നുവരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പിതാവ് സംസാരിച്ചു. അൽഫോൻസിയൻ പാസ്റ്റ റൽ ഇൻസ്റ്റിറ്റ്യൂട്ടിൽവച്ചു നടന്ന സമ്മാനദാന ചടങ്ങിൽ രൂപത വിശ്വാസപരിശീലന ഡയറ ക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ എല്ലാവരെയും സ്വാഗതം ചെയ്‌തു സംസാരി ക്കുകയും പാലാ രൂപത കോർപറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അനുമോ ദനസന്ദേശം നൽകുകയും ശ്രീമതി ഷീബ ബിനോയ് നന്ദിയർപ്പിച്ചു സംസാരിക്കുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision