നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നോട് ബിജെപി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ബീന ജോസഫ്. എം ടി
രമേശ് ആണ് ചര്‍ച്ച നടത്തിയതെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും ബീന ജോസഫ് പറഞ്ഞു. അഭിഭാഷക എന്ന നിലയിലുള്ള പ്രൊഫഷണല്‍ ചര്‍ച്ചകള്‍ക്കൊപ്പം സ്വാഭാവികമായും രാഷ്ട്രീയവും സംസാരവിഷയമായെന്ന് ബീന ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.