സഭയുടെ സൗന്ദര്യം അതിന്റെ വൈവിധ്യമാർന്ന മുഖങ്ങളിൽ വീണ്ടും കണ്ടെത്താൻ സിനഡ് നമ്മെ സഹായിക്കുന്നു. അങ്ങനെ ഐക്യം എന്നത് സർവ്വസമാനത അല്ല. അല്ലെങ്കിൽ ഒത്തുതീർപ്പിന്റെയോ എതിർബലത്തിൻ്റെയോ, വിട്ടുവീഴ്ച്‌ചയുടെയോ ഫലവുമല്ല. സകല ക്രൈസ്‌തവരുടെയും പടുത്തുയർത്തലിനുവേണ്ടി പരിശുദ്ധാത്മാവിനാൽ ഉണർത്തപ്പെട്ട വ്യത്യസ്‌തങ്ങളായ സിദ്ധികൾക്കിടയിൽ ഉള്ള പൊരുത്തമാണ് ക്രൈസ്‌തവ ഐക്യം (cf. എല്ലാ ക്രൈസ്തവസഭകളും തമ്മിലുള്ള ഐക്യം പുനസ്ഥാപിക്കുക, 4). ഐക്യം പരിശുദ്ധാത്മാവിന്റെ മാർഗ്ഗമാണ്.
ക്രിസ്തുവിനോടുള്ള നമ്മുടെ സ്നേഹത്താൽ നാം ഐക്യത്തിൻ്റെ പാതയിൽ നടക്കേണ്ടിയിരിക്കുന്നു. അത് നാം ശുശ്രൂഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന സകലജനത്തിനും വേണ്ടിയാണ്. ഈ പാതയിലൂടെ സഞ്ചരിക്കുമ്പോൾ, ഒരിക്കലും പ്രതിസന്ധികൾ നമ്മെ തടസ്സപ്പെടുത്താൻ നാം അനുവദിക്കരുത്. നാനാത്വത്തിലും ഐക്യത്തിൻ്റെ പാതയിലൂടെ നമ്മെ ഒരുമയിലേക്ക് നയിക്കുന്ന പരിശുദ്ധാത്മാവിനെ നമുക്ക് വിശ്വസിക്കാം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision