ഒരു നദിക്ക് ഒഴുകാൻ രണ്ട് തീരങ്ങൾ വേണം.നദിയിലെ ജലത്തിന്റെ ഒഴുക്ക് ക്രമാനുഗതമാണ്.ഒരു ലക്ഷ്യത്തേലേക്കാണത് ഒഴുകുന്നത്.എന്നാൽ വെള്ളപ്പൊക്കം വരുമ്പോൾ നദിയ്ക്ക് ഒരു ലക്ഷ്യമില്ലാതാകുന്നു.
നമ്മുടെ ശരീരത്തിലെ ഊർജ്ജത്തിനും ഒരു ലക്ഷ്യം വേണം.അതിനൊരു ലക്ഷ്യമില്ലെങ്കിൽ എല്ലാം കുഴപ്പത്തിലാകും.
സന്തോഷം വരുമ്പോൾ ഒരാളിൽ ധാരാളം ഊർജ്ജം ഉൽപാദിപ്പിക്കപ്പെടുന്നു.ഈ ഊർജ്ജത്തിന് എവിടെപ്പോകണമെന്ന ഒരു ലക്ഷ്യവുമില്ലെങ്കിൽ അത് വഴിമുട്ടി നിന്നുപോകും.അതിന് നാശം സംഭവിക്കുന്നു.
ജീവോർജ്ജത്തിന് ചലിക്കണമെങ്കിൽ പ്രതിബദ്ധത വേണം.മുന്നോട്ടുള്ള പാതയിൽ ഈ പ്രതിബദ്ധത നിങ്ങൾക്ക് ആശ്വാസം പകരും.എല്ലാവർക്കും സുഖപ്രദമായി ജീവിക്കാനുള്ളാരു സ്ഥലമായി ഈ ലോകത്തെ മാറ്റാൻ പ്രതിജ്ഞയെടുക്കുക.