ബാർക് ഡാറ്റ അട്ടിമറിക്കാൻ കോടികൾ കൈക്കൂലിവാങ്ങിയ സംഭവത്തിൽ
കേരള ടെലിവിഷൻ ഫെഡറേഷൻ (KTF) പ്രസിഡൻ്റ് മുഖ്യമന്ത്രിക്കും ബാർക്ക് സിഇഒക്കും പരാതി നൽകി.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഡിജിപി റവാഡ ചന്ദ്രശേഖറിൻ്റെ നേതൃത്വ ത്തിലുള്ള സംഘം അന്വേഷണമാരംഭിച്ച് തെളിവുകൾ ശേഖരിച്ചു കഴിഞ്ഞു. ക്രിപ്റ്റോ കറൻസി USDT വഴിയാണ് ചാനൽ ഉടമ പണം കൈമാറ്റം ചെയ്തിരിക്കുന്നത്.
കേരളത്തിൽ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും സമാനതട്ടിപ്പുകൾ നടക്കുന്നുവെന്നതിൻ്റെ തെളിവാണ് പ്രേംനാഥിൻ്റെ Trust wallet ലേക്ക് ഒഴുകിയെത്തിയ 100 കോടിയോളം രൂപ.














