ഡീക്കനായ പീലിപ്പോസിനെ ഓർക്കുക. പാവം മനുഷ്യൻ. ഒരു ദിവസം അദ്ദേഹം ആത്മാവിനാൽ നയിക്കപ്പെട്ട് ഒരു വഴിയിലെത്തി. അപ്പോൾ ഒരു വിജാതീയനെ ശ്രവിക്കാനിടയായി. എത്യോപ്യയിലെ രാജ്ഞി കൻദേ ക്കായുടെ ദാസനായിരുന്നു അവൻ. ഏശയ്യായുടെ പുസ്‌തകം വായിക്കുകയാണയാൾ, ഒന്നും മനസിലാകുന്നില്ല. അദ്ദേഹം അവനെ സമീപിച്ചു ചോദിച്ചു വല്ലതും മനസിലാകുന്നുണ്ടോ? വിജാതീയൻ പറഞ്ഞു, ഇല്ല.
അപ്പോൾ പീലിപ്പോസ് അവനോട് സുവിശേഷം പ്രസംഗിച്ചു. അവർ പോകുമ്പോൾ ഒരു ജലാശയത്തിങ്കലെത്തി. അപ്പോൾ വിജാതീയൻ പറഞ്ഞു: ഇതാ വെള്ളം; എന്നെ ജ്ഞാനസ്നാനപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ? നീ കോഴ്സ് പഠിക്കണം, നല്ല തലതൊട്ടപ്പനും അമ്മയും വേണം, രണ്ടാളും ക്രൈസ്‌തവ ദൈവാലയത്തിൽ വച്ചു വിവാഹിതരായവരാകണം. അല്ലങ്കിൽ അതു ചെയ്യണം ഇതു ചെയ്യണം അല്ലാതെ പറ്റില്ല എന്നൊന്നും പീലിപ്പോസ് പറഞ്ഞില്ല. അദ്ദേഹം അവന് ജ്ഞാനസ്നാനം നൽകി. ഈശോ നമുക്ക് തരുന്ന വിശ്വാസത്തിൻ്റെ ദാനമാണ് ജ്ഞാനസ്നാനം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision