ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (NRLM and DDU-GKY by Ministry of Rural Development, Government of India) പദ്ധതി പ്രകാരം കുടുംബശ്രീ മിഷൻ വഴി ഉടൻ ആരംഭിക്കുന്ന തൊഴിൽനൈപുണ്യ പരിശീലനപദ്ധതിയിലേക്ക് പഞ്ചായത്തിൽ താമസിക്കുന്ന ബിരുദധാരികളും തൊഴിൽ രഹിതരുമായ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ലോൺ പ്രോസസ്സിംഗ് ഓഫീസർ
ദൈർഘ്യം : 3 മാസം
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഉള്ള അംഗീകൃത ബിരുദം.
(ഏതെങ്കിലും സ്ഥാപനങ്ങളിൽ അക്കൗണ്ടിങ്, ഫിനാൻസിങ് സംബന്ധമായ ജോലികൾ ചെയ്തിട്ടുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് ലഭിക്കാവുന്നതാണ്.)
ബാങ്കിംഗ് മേഖലയിൽ ജോലി നേടാൻ താല്പര്യപ്പെടുന്നവർക്കായുള്ള കോഴ്സ് ആണിത്.
കോഴ്സ് ഫീ, ഹോസ്റ്റൽ ഫീ എന്നിവയും പരിശീലനകാലയളവിലെ ഭക്ഷണം, പുസ്തകം, പഠന ഉപകരണങ്ങൾ എന്നിവയ്ക്കുള്ള ചെലവും സർക്കാർ വഹിക്കുന്നതാണ്.
കോഴ്‌സുകൾ തിരുവനന്തപുരം ജില്ലയിലെ എം ഇ എസ് സെന്ററിൽ വെച്ചായിരിക്കും നടത്തപ്പെടുക.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അന്തർദേശീയ തലത്തിൽ അംഗീകാരമുള്ള SSC സർട്ടിഫിക്കട്ടും കൂടാതെ പ്ലേസ്മെന്റും ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് പേര്, പഞ്ചായത്ത്, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ 9142041102 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുകയോ ഇതേ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
നേരിട്ട് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് : https://forms.gle/7h9LpHuNGgUp4T8h6
കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതി ആയതിനാൽ പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മാത്രമേ കോഴ്സിൽ ചേരാൻ അവസരം ലഭിയ്ക്കുകയുള്ളൂ.