ആലപ്പുഴ ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീൻവിലയിൽ കുതിച്ചുചാട്ടം. മീനിന്റെ ലഭ്യത കുറഞ്ഞു. മുൻ കാലങ്ങളെ അപേക്ഷിച്ചു നാൽപതു ശതമാനം പോലും മീൻ ഇപ്പോൾ ലഭിക്കുന്നില്ലെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്. അപ്രതീക്ഷിതമായി കാലാവസ്ഥ മാറുന്നതിനാൽ പലതീരങ്ങളിലും മത്സ്യത്തൊഴിലാളികൾക്കു കടലിലിറങ്ങാനാകുന്നില്ല. ചെത്തി, അർത്തുങ്കൽ, ചേന്നവേലി, തൈക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥിതി രൂക്ഷമാണ്. വള്ളങ്ങളിലും പൊന്തുവള്ളത്തിലുമാണ് ഇപ്പോൾ മത്സ്യബന്ധനം.
ട്രോളിങ് നിരോധനത്തിനു മുൻപ് മത്തി കിലോയ്ക്ക് 80 മുതൽ 100 രൂപ വരെയാണു വിലയെങ്കിൽ ഇപ്പോൾ 160 മുതൽ 200 രൂപ വരെയെത്തി.
ട്രോളിങ് നിരോധനം വന്നതോടെ കായൽ മത്സ്യങ്ങൾക്കു ഡിമാൻഡ് കൂടിയെങ്കിലും വില കൂടിയിട്ടില്ല. കാളാഞ്ചി (600 മുതൽ 700 വരെ), കരിമീൻ (500 – 550), കണമ്പ് (600) ചെമ്പല്ലി (600), ചെമ്മീൻ (400 – 450) എന്നിങ്ങനെയാണ് തണ്ണീർമുക്കത്തെ ഇന്നലത്തെ വില
ജില്ലയിൽ മത്സ്യലഭ്യത കുറഞ്ഞതോടെ മറ്റു ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും മീനെത്തിത്തുടങ്ങി. ഭക്ഷ്യയോഗ്യമല്ലാത്ത മീൻ എത്തുന്നുണ്ടോയെന്നു. ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്.
ട്രോളിങ് നിരോധനത്തിനു മുൻപുതന്നെ കോഴിയിറച്ചിയുടെ വില ഉയർന്നു നിൽക്കുകയായിരുന്നു. 140-185 രൂപയ്ക്കാണു ജില്ലയിൽ കോഴിയിറച്ചി വിൽക്കുന്നതെന്നു വ്യാപാരികൾ പറയുന്നു. കഴിഞ്ഞ മാസം 120 രൂപയായിരുന്നു ചിക്കൻ വില
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision