കോട്ടയം :നിരന്തരം കഞ്ചാവ് മറ്റു ലഹരി വസ്തുക്കളുടെ കേസിൽ പ്രതിയായ യുവാവിനെ പോലീസ് കരുതൽ തടങ്കലിൽ അടച്ചു. വേളൂർ കൊച്ചുപറമ്പിൽ വീട്ടിൽ ഷാനു എന്ന് വിളിക്കുന്ന ബാദുഷ ഷാഹുൽ (25) എന്ന ആളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ അടച്ചത്. തുടർച്ചയായി കഞ്ചാവ്, മറ്റ് പുകയില ഉൽപ്പന്നങ്ങൾ, ലഹരി വസ്തുക്കൾ എന്നീ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act,1988 പ്രകാരം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റ് ഇയാളെ കരുതൽ തടങ്കലിൽ അടക്കുന്നതിന് അനുമതി നൽകിയത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
