ആലുവ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തി നഗരസഭ ആരോഗ്യ വിഭാഗം. നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി. പഴകിയ അച്ചാർ, എണ്ണ, ചിക്കൻ, ന്യൂഡിൽസ് അടക്കമുള്ളവയാണ് പിടികൂടിയത്. ആറ് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഒരു ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തി. ആലുവ ജില്ലാ ആശുപത്രിയിലെ കാന്റീനിൽ നിന്ന് പഴകിയ കഞ്ഞിയും പിടികൂടി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision