പ്രസവശേഷം ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ കൊച്ചിയിലെ ആശുപത്രിയിൽ ഉപേക്ഷിച്ച പെൺകുഞ്ഞ് ഝാർഖണ്ഡിലേക്ക് മടങ്ങുന്നു. ‘നിധി’ എന്ന് ആരോഗ്യമന്ത്രി പേരിട്ട കുഞ്ഞ്
ഇനി ഝാർഖണ്ഡ് സിഡബ്ല്യൂസിയുടെ സംരക്ഷണയിൽ കഴിയും. അധികൃതരും പൊലീസും അടങ്ങിയ സംഘം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് നിധിയുമായി പുറപ്പെട്ടു. ആറ് മാസം പ്രായമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണ്. കുഞ്ഞിന് 22 ദിവസം പ്രായമുള്ളപ്പോഴാണ്
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ ഝാർഖണ്ഡിലേക്ക് കടന്നു കളഞ്ഞത്.













