ഭരണങ്ങാനം: കുഞ്ഞുങ്ങൾ കുടുംബത്തിന്റെ അഭിമാനമായിരിക്കണമെന്നും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിൽ ക്യാമ്പുകൾ വലിയ പങ്കുവഹിക്കുന്നുവെന്നും പാലാ രൂപത പ്രോട്ടോ സിഞ്ജലൂസ് വെരി. റവ.ഡോ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു.ഭരണങ്ങാനം മാതൃഭവനിൽ പാലാ രൂപത ചെറുപുഷ്പ മിഷൻലീഗ് സംഘടിപ്പിക്കുന്ന ജൂണിയേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയുടെ വ്യക്തിത്വം സ്വാംശീകരിച്ച് ഈശോയെ സാക്ഷ്യപ്പെടുത്തേണ്ടവരാണ് കുഞ്ഞുങ്ങൾ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
മിഷൻലീഗ് രൂപത പ്രസിഡൻ്റ് ഡോ. ജോബിൻ റ്റി. ജോണി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ രൂപത വൈസ് ഡയറക്ടർ സി.ഡോ. മോനിക്ക SH, രൂപത സെക്രട്ടറി ഡോ. റ്റോം ജോസ് ഒട്ടലാങ്കൽ, റവ.ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, ബ്രദർ ബ്ലസൺ തുരുത്തേൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളിൽ നേതൃശേഷി, വ്യക്തിത്വ വികസനം, ആത്മീയ വളർച്ച എന്നിവ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി നൂറ്റിയമ്പത് മിഷൻലീഗ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision