പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ 2025-2026 അക്കാദമിക് വർഷത്തിൽ ബിരുദ തലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും ഓരോ പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. ബിരുദ തലത്തിൽ സൈക്കോളജി, ബിരുദാനന്തര ബിരുദ തലത്തിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി
എന്നീ കോഴ്സുകളാണ് പുതിയതായി ആരംഭിക്കുന്നത്. ബി.എസ്.സി സൈക്കോളജി കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ വിദ്ഗ്ദ്ധ പരിശീലനവും ഇൻ്റേൺഷിപ്പും ലഭ്യമാകത്തക്കവിധത്തിലാണ് പാഠ്യപദ്ധതികൾ ക്രമീകരിച്ചിരിക്കുന്നത്. ഉയർന്ന
ജോലി സാധ്യതയുള്ള രണ്ട് പുതിയ കോഴ്സുകൾ കൂടി കോളേജിൻ്റെ ജൂബിലി വർഷത്തിൽ തുടങ്ങാനായത് അഭിമാനകരമാണെന്ന് കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ.സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, എന്നിവർ വ്യക്തമാക്കി. അപേക്ഷ സമർപ്പിക്കേണ്ടത് കോളേജ് വെബ്സൈറ്റ് stcp.ac.in വഴിയാണ്.