അമേരിക്കയിലെ അയോവ സംസ്ഥാനത്തിലെ സ്റ്റേറ്റ് കാപ്പിറ്റോളില്‍ സ്ഥാപിച്ചിട്ടുള്ള പൈശാചിക പ്രദര്‍ശനത്തിനെതിരെ റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍.
സംസ്ഥാനത്തിന്റെ കേന്ദ്രമായ സ്ഥലത്ത് ഇത്തരമൊരു പ്രദര്‍ശനം അനുവദിക്കുന്നതിന്റെ നിയമസാധുത റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. സാത്താനിക ടെംപിള്‍ എന്ന് വിശേഷിപ്പിക്കുന്ന പൈശാചിക സംഘടനയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സാത്താന്റെ പ്രതീകമായ വെള്ളിനിറത്തില്‍ ചുവന്ന തൊപ്പിധരിച്ച് ആടിന്റെ തലയോടുകൂടിയ പൈശാചിക രൂപത്തിനു ചുറ്റും പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും മെഴുകുതിരികള്‍ കത്തിച്ചുവെച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. സാത്താനിക അടയാളമായ തലകീഴായ പെന്റാഗ്രാമും പ്രതിമയുടെ കയ്യിലുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സാത്താനിക് ടെംപിള്‍ പ്രദര്‍ശനത്തിന്റെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചതെന്നു റിപ്പബ്ലിക്കന്‍ പ്രതിനിധിയും ക്രിസ്റ്റ്യന്‍ പാസ്റ്ററും, അസിസ്റ്റന്റ് മജോരിറ്റി നേതാവുമായ ജോണ്‍ ഡണ്‍വെല്‍ വെളിപ്പെടുത്തി. ആടിന്റെ തലയോട്ടി വെക്കുവാനാണ് ആദ്യം പ്ലാനിട്ടിരുന്നതെങ്കിലും അതിനു അനുമതി ലഭിക്കാത്തതു കാരണം അത് ഉപേക്ഷിക്കുകയായിരുന്നെന്നും ഈ പ്രദര്‍ശനം തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്നും ഡണ്‍വെല്‍ പറഞ്ഞു. എല്ലാ കാല്‍മുട്ടുകളും യേശുക്രിസ്തുവിന്റെ മുന്‍പില്‍ നമിക്കുകയും, യേശു ക്രിസ്തു കര്‍ത്താവാണെന്ന് ഏറ്റുപറയുകയും ചെയ്യുന്ന ദിവസം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision