ജിദ്ദ : ലാവന്‍ഡര്‍ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന ‘വയലറ്റ്’ പാടങ്ങളില്‍ ഒട്ടകങ്ങള്‍ മേയുന്ന ചിത്രങ്ങള്‍ പകര്‍ത്തി കാഴ്ചക്കാരെ അമ്ബരപ്പിക്കുകയാണ് സൗദി ഫോട്ടോഗ്രാഫറായ അബ്ദുല്‍ അസീസ് അല്‍ഷമ്മരി.
മരുഭൂമിയുടെ മണല്‍നിറത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഒട്ടകങ്ങളുടെ പരമ്ബരാഗത ചിത്രങ്ങളെ അപ്രസക്തമാക്കുന്നതാണ് വയലറ്റ് നിറത്തിലെ കണ്ണഞ്ചിപ്പിക്കുന്നതും സൗന്ദര്യം തുളുമ്ബുന്നതുമായ ചിത്രങ്ങള്‍. മഴയെ തുടര്‍ന്ന് സസ്യലതാദികള്‍ തളിര്‍ത്ത സൗദി പ്രകൃതിയില്‍ പല ഭാഗങ്ങളിലും ലാവന്‍ഡര്‍ പൂക്കള്‍ വ്യാപകമായി വിരിഞ്ഞിട്ടുണ്ട്. ഇതിനിടയിലൂടെ ഒട്ടകങ്ങള്‍ മേഞ്ഞുനടക്കുന്നതാണ് കാഴ്ചകള്‍.
ഒട്ടകങ്ങളെ പിന്തുടര്‍ന്ന് അവയുടെ വിവിധ കാഴ്ചകള്‍ പകര്‍ത്തലാണ് അബ്ദുല്‍ അസീസ് അല്‍ഷമ്മരിയുടെ വിനോദം. അഞ്ചു വര്‍ഷത്തിനിടെ ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ കാമറയിലൂടെ പകര്‍ത്തി. ഒട്ടകളെക്കുറിച്ച് ചിന്തിക്കുമ്ബോള്‍ ജ്വലിക്കുന്ന സൂര്യന് താഴെ മണല്‍ക്കൂനകള്‍ നിറഞ്ഞ അനന്തമായ മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ‘മരുഭൂമിയിലെ കപ്പലുകളെ’യാണ് എല്ലാവര്‍ക്കും ഓര്‍മ വരുക. ആ പരമ്ബരാഗത കാഴ്ചകളെ ഇനി മറക്കാമെന്നാണ് ഷമ്മരി പകര്‍ത്തിയ ചിത്രങ്ങള്‍ പറഞ്ഞുതരും. സൗദി അറേബ്യയുടെ വടക്കന്‍ പ്രദേശങ്ങളിലെ മരുഭൂമികളില്‍ കഴിയുന്ന ഒട്ടകങ്ങളാണ് ഷമ്മരിയുടെ ചിത്രങ്ങളിലധികവും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision