പ്രമുഖ കത്തോലിക്ക റേഡിയോ അവതാരകനും എഴുത്തുകാരനും ആവേ മരിയ റേഡിയോയുടെ സ്ഥാപകനും പ്രസിഡൻ്റുമായ എഐ ക്രെസ്റ്റ വിടവാങ്ങി.
കരള്‍ അര്‍ബുദ രോഗബാധിതനായിരിന്ന അദ്ദേഹം ശനിയാഴ്ച മിഷിഗണിലെ വസതിയിൽവെച്ചായിരിന്നു അന്തരിച്ചത്. 72 വയസ്സായിരുന്നു. മുൻ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻ്റ് സമൂഹാംഗമായിരിന്ന എഐ ക്രെസ്റ്റ കത്തോലിക്ക വിശ്വാസത്തിലേക്ക് വന്നതിന് ശേഷം ആയിരങ്ങളെ തിരുസഭയിലേക്ക് അടുപ്പിച്ചിരിന്നു. ക്രെസ്റ്റയുടെ ശബ്ദം ഇഡബ്ല്യുടിഎന്‍ കാത്തലിക് റേഡിയോ ഉൾപ്പെടെ നൂറുകണക്കിന് റേഡിയോ സ്റ്റേഷനുകളിൽ നിന്ന് സംപ്രേക്ഷണം ചെയ്തിരിന്നുവെന്നത് ശ്രദ്ധേയമാണ്.
1951-ൽ ന്യൂ ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹത്തിന്റെ ജീവിതം നല്ല തുടക്കമായിരിന്നില്ല. ചെറുപ്പത്തിൽ തന്നെ “മയക്കുമരുന്ന്, ലൈംഗികത, റോക്ക് ആൻ്റ് റോൾ” എന്നിവയുടെ ലൗകിക മോഹങ്ങളിലേക്ക് ചായുന്ന “1960-കളിലെ സ്റ്റീരിയോടൈപ്പിക്കൽ കുട്ടി” എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിട്ടുള്ളത്. പിന്നീട് സംഗീതജ്ഞനായെങ്കിലും സംഗീതവും സുഖഭോഗവും സ്വയം കേന്ദ്രീകൃതവുമായ ഒരു ജീവിതശൈലിയും അദ്ദേഹം പിന്തുടര്‍ന്നു. 1969-ൽ വീടുവിട്ടിറങ്ങി, ഭവനരഹിതനായി തെരുവിലായിരിന്നു വാസം. ആളൊഴിഞ്ഞ അപ്പാർട്ടുമെൻ്റുകളിൽ ഉറങ്ങി. കുറെനാള്‍ ഫ്ലോറിഡ കീസിലെ കടൽത്തീരത്ത് താമസിച്ചു. ഇതിനിടെ മയക്കുമരുന്നിന് അടിമയായി മാറി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision