ആഗസ്റ്റ് 20 മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം, ഇല്ലെങ്കില്‍ അച്ചടക്ക നടപടി; വൈദികര്‍ക്കു അന്ത്യശാസനവുമായി പേപ്പല്‍ പ്രതിനിധി

Date:

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികര്‍ ആഗസ്റ്റ് 20 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നു ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍.

ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വത്തിക്കാൻ പ്രതിനിധി അന്ത്യശാസനം നല്‍കി. ഈ ഉത്തരവിനോടുള്ള ഏതൊരു അനുസരണക്കേടും പരിശുദ്ധ പിതാവിനോടുള്ള സ്വമേധയാ ഉള്ളതും വ്യക്തിപരവും കുറ്റകരവുമായ അനുസരണക്കേടായി കണക്കാക്കും. അതിനാൽ, ഈ നിർദ്ദേശം പാലിക്കാത്തത് കൂടുതൽ അച്ചടക്ക നടപടികളെ ക്ഷണിച്ചുവരുത്തുമെന്ന് വ്യക്തിപരമായി ഓരോരുത്തരെയും അറിയിക്കുകയാണെന്നും പേപ്പല്‍ പ്രതിനിധി വൈദികര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ഭീഷണിപ്പെടുത്തൽ, ശാരീരിക അതിക്രമങ്ങൾ, ഭീഷണികൾ, മറ്റ് വ്യക്തികൾ സൃഷ്ടിക്കുന്ന പൊതു അസ്വസ്ഥതകൾ മുതലായവയുടെ രൂപത്തിലുള്ള തടസ്സങ്ങൾ കാരണം സിനഡൽ ക്രമം അനുസരിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് ബുദ്ധിമുട്ടാണെന്ന് തോന്നുന്നുവെങ്കിൽ സിനഡൽ തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍ കഴിയുന്നതു വരെ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. 2022 മാർച്ച് 25-ന്, എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനത്തെ അഭിസംബോധന ചെയ്‌ത പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നല്‍കിയ കത്ത് അതിരൂപതയിലെ എല്ലാ ഇടവകകളിലെയും എല്ലാ ആരാധനാ ചടങ്ങുകളിലും, 2023 ആഗസ്റ്റ് 20 ഞായറാഴ്ച വായിക്കണം.

ഞായറാഴ്ച വിശുദ്ധ കുർബാന അര്‍പ്പിക്കുന്ന ഇടവകകളും മറ്റ് എല്ലാ സ്ഥാപനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കിയ ശേഷം, ഇടവക വികാരി, അസിസ്റ്റന്റ് ഇടവക വികാരിമാർ, കൈക്കാരന്‍മാര്‍, ഇടവക കൗൺസിലിലെ രണ്ട് പ്രതിനിധികൾ എന്നിവരാൽ സാക്ഷ്യപ്പെടുത്തിയ കത്ത് എറണാകുളം-അങ്കമാലി അതിരൂപത കൂരിയാ ചാൻസലർക്ക് അയക്കണം. കത്തിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന പരിശുദ്ധ പിതാവിന്റെ ഉദ്ദേശ്യത്തെ ആത്മനിഷ്ഠമായ വ്യാഖ്യാനങ്ങളോടെ വളച്ചൊടിക്കരുതെന്ന് ആവശ്യപ്പെടുകയാണെന്നും ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ ഉദ്ബോധിപ്പിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...