യുഎഇയിലെ ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് സതീഷിനെ ഇമിഗ്രേഷൻ കസ്റ്റഡിയിൽ എടുത്ത് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു.
സതീഷിനെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. സതീഷ് നാട്ടിലെത്തിയാൽ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കണമെന്ന് ഇമിഗ്രേഷൻ നിർദേശം ഉണ്ടായിരുന്നു
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വലിയതുറ പൊലീസ് സതീഷിനെ ഉടൻ തന്നെ ക്രൈം ബ്രാഞ്ചിന് കൈമാറും. അതുല്യയുടെ മരണം അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്.