ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ മേയർ വി വി രാജേഷിന്റെ വാദം തള്ളി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ക്ഷേത്ര പരിസരത്തെ ശുചീകരണം പൂർത്തിയാക്കാൻ മൂന്നു ദിവസമെടുത്തെന്നും ചില ഭാഗങ്ങളിൽ മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ
വ്യക്തമാക്കുന്നു.വീഴ്ച പരിശോധിക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
ആറ്റുകാൽ പൊങ്കാല മഹോത്സവം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ശുചീകരണത്തിലെ വിവാദം തീരുന്നില്ല. പൊങ്കാല മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ കോർപ്പറേഷന് വീഴ്ച സംഭവിച്ചുവെന്ന ഇടതുപക്ഷ ആരോപണം ശരി വെക്കുന്നതാണ് നിലവിലെ കളക്ടറുടെ അന്വേഷണ റിപ്പോർട്ട്.













