പെരുവ : കടുത്തുരുത്തി അർബൻ സഹകരണ ബാങ്കിലെ കുടിശിക നിവാരണത്തിന് നിയോഗിക്കപ്പെട്ട വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ വായ്പക്കാരൻ ഉൾപ്പെട്ട സംഘം ആക്രമിച്ചു. ബാങ്ക് വായ്പ്പക്കാരൻ ആയ ദീപക്ന്റെ വായ്പ കുടിശ്ശികയുടെ വിവരങ്ങൾ സംസാരിക്കുന്നതിനിടയിൽ
മദ്യലഹരിയിൽ ആയിരുന്നു ദീപക്കും സുഹൃത്തുക്കളും യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടത്. പെരുവ ശ്രീനിലയത്തിൽ വീട്ടിൽ ദീപക് എസ് പി, രവീന്ദ്രൻ നായർ
ഐക്യനാലിൽ,റോയി മാത്യു വടക്കേ പറമ്പിൽ എന്നിവർ ചേർന്നാണ് അക്രമം നടത്തിയത്. ആക്രമണം നടത്തിയവർക്കെതിരെ ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.














