അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. ആർആർടി വാഹനത്തിന് നേരെ ആന പാഞ്ഞടുത്തു. റോഡുകട്ടി ഊരിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം.

ഏറെ പണിപ്പെട്ട് ആനയെ കാട് കയറ്റി. ആനയിറങ്ങുന്നത് സ്ഥിരമായതോടെ ഇവിടെ താമസിക്കുന്ന ജനങ്ങളുടെ ജീവിതം ദുസഹമായി മാറിയിരിക്കുകയാണ്.

മനസമാധാനത്തോടെ വീടിനു വെളിയിലേക്ക് പോലുമിറങ്ങാൻ പലരും ഭയപ്പെടുകയാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision