കർത്താവിന് സ്തോത്രമേകുക
തന്റെ വചനത്താൽ ആകാശവും ഭൂമിയും, പ്രപഞ്ചവും അതിലെ സകലതിനെയും സൃഷ്‌ടിച്ച ദൈവത്തെ സ്തുതിക്കുവാനും ആരാധിക്കുവാനും ആഹ്വാനം ചെയ്യുന്ന ഒരു ഗീതമാണ് മുപ്പത്തിമൂന്നാം സങ്കീർത്തനം
. ദൈവത്തിന്റെ ശക്തിയുടെ മുന്നിൽ മനുഷ്യരുടെ വാക്കുകളുടെയും ബുദ്ധിശക്തിയുടെയും കരബലത്തിന്റെയും കഴിവുകളുടെയും ക്ഷണികതയും നിരർത്ഥകതയും സങ്കീർത്തകൻ എടുത്തുകാട്ടുന്നു. ദൈവത്താൽ സ്വീകാര്യരും സ്നേഹിക്കപ്പെടുന്നവരും ആകുവാനുള്ള വിളി തുറന്ന ഹൃദയത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യന് മഹത്വമേറുന്നതെന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. സൃഷ്ടാവും പരിപാലകനുമായ ദൈവത്തിൽ ആശ്രയിക്കുന്ന മനുഷ്യൻ വിവേകപൂർണ്ണവും അനുഗ്രഹദായകവുമായ ഒരു തിരഞ്ഞെടുപ്പാണ് നടത്തുന്നത്. ജീവനേകുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവമാണ് മനുഷ്യന്റെ യഥാർത്ഥ ആശ്രയം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision