അതിരമ്പുഴ പഞ്ചായത്തിൽ 1 കോടി 85 ലക്ഷം രൂപയുടെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

Date:

ഏറ്റുമാനൂർ: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ 5 കോടിയുടെ വികസന പദ്ധതികൾ പൂർത്തിയാകുന്നതായി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി പത്രസമ്മേളനത്തിൽ അറിയിച്ചു.

അതിരമ്പുഴ പഞ്ചായത്തിൽ മാത്രമായി ഈ വർഷം പൂർത്തിയാക്കുന്ന 1 കോടി 85 ലക്ഷം രൂപയുടെ വികസന പദ്ധതിസമർപ്പണത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (8/7/24)
വൈകുന്നേരം 5 മണിക്ക് അതിരമ്പുഴ വ്യാപാരി വ്യവസായി അസോസിയേഷൻ ഓഡിറ്റോറിയത്തിൽവെച്ച് അഡ്വ കെ.ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിക്കും.

അതിരമ്പുഴ മാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡ് നവീകരണവും പൂർത്തിയാക്കിയ പുതിയ കലുങ്കിന്റെയും (17 ലക്ഷം രൂപ) ഉദ്ഘാടനവും നടക്കും. ഐ. സി. എച്ചിൽ പൊതുജനങ്ങൾക്കും രോഗികളുടെ കൂട്ടിയിരിപ്പുകാർക്കുമുള്ള ടോയ്‌ലറ്റ് സമുച്ചയം (32 ലക്ഷം), അതിരമ്പുഴ സെന്റ്റ് മേരിസ് സ്‌കൂളിൽ ടോയ്‌ലറ്റ് സമുച്ചയം 1(25 ലക്ഷം).

മാന്നാനം സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ ടോയ്‌ലറ്റ് സമുച്ചയം (25 ലക്ഷം). കാരിത്താസ് മേൽപ്പാലത്തിന് സമീപം വയോജന പാർക്ക് (10 ലക്ഷം) മുടിയൂർക്കര, മനക്കപ്പാടം റെയിൽവേ ജംഗ്ഷൻ വെയിറ്റിംഗ് ഷെഡ് നിർമ്മാണം (12 ലക്ഷം), അതിരമ്പുഴ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ (20 ലക്ഷം) അതിരമ്പുഴയിലെ വിവിധ വാർഡുകളിൽ സോളാർ സി.സി. ക്യാമറ സ്ഥാപിക്കൽ (10 ലക്ഷം), അതിരമ്പുഴ – മണ്ണാർകുന്ന് റോഡ് നവീകരണം (13 ലക്ഷം), ഓണംതുരുത്ത് – കാരാടി കുരിശുപള്ളി റോഡ് നവീകരണം (10 ലക്ഷം), മലയിൽപടി – മണ്ണാർകുന്ന് റോഡ് നവീകരണം (7 ലക്ഷം), വിവിധ വാർഡുകളിൽ സ്ട്രീറ്റ് ലൈൻ വലിക്കൽ (4 ലക്ഷം) തുടങ്ങിയ പദ്ധതികൾ ഈ വർഷം പൂർത്തീകരിക്കുമെന്ന് ഡോ. റോസമ്മ സോണി പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

അതിരമ്പുഴ പെണ്ണാർ തോടിന്റെ സമ്പൂർണ്ണ ടൂറിസം വികസനത്തിനായി കാൽ ലക്ഷം പേർ ഒപ്പിട്ട ഭീമ ഹർജി ജില്ലാ പഞ്ചായത്ത് കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പുകൾക്ക് സമർപ്പിക്കും. പ്രൊഫ. ഡോ. റോസമ്മ സോണി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കലാകിരീടം ചൂടി അരുവിത്തുറ സെന്റ്.മേരീസ്

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിൽ 65/65 പോയിന്റും നേടി അരുവിത്തുറ സെന്റ്....

ഛത്തീസ്ഗ്ഢിൽ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

കഴിഞ്ഞ 7 മാസമായിട്ട് ഛത്തീസ്ഗ്ഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ തുടർച്ചയായി ഏറ്റുമുട്ടൽ...

വയനാട് ദുരന്തം: സംസ്ഥാനം സഹായം ചോദിച്ചത് ഈ മാസം 13 മാത്രമെന്ന് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം സംസ്ഥാനം തങ്ങളോട് സഹായം ആവശ്യപ്പെട്ടത് ഈ...

സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും

ശക്തരായ റെയില്‍വേസിനെ ഏക ഗോളിന് കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ സന്തോഷ് ട്രോഫി...