ഏറ്റുമാനൂര്‍ :ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ വികസന പദ്ധതികള്‍ക്കായി അതിരമ്പുഴ, ആര്‍പ്പുക്കര, അയ്മനം, നീണ്ടൂര്‍ പഞ്ചായത്തുകളിലായി ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ അനു വദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി പത്രസമ്മേളനത്തില്‍ അറിയിച്ചു.
അതിരമ്പുഴ ഡിവിഷനില്‍ നിലവിലെ ഒരു കോടി അറുപത് ലക്ഷം രൂപയുടെ പദ്ധതികള്‍ ഒരു മാസത്തിനകം പൂര്‍ത്തീയാകുമെന്നും അവര്‍ പറഞ്ഞു. പുതിയതായി അനുവദിച്ച ഒരു കോടി നാല്പത് ലക്ഷം രൂപയുടെ പദ്ധതികള്‍ മൂന്നു മാസം കൊണ്ട് നടപ്പിലാക്കും.
നാളിതു വരെ നാല് വര്‍ഷം കൊണ്ട് അഞ്ചു കോടി യുടെ വികസന പദ്ധതികള്‍ അതിരമ്പുഴ ഡിവിഷനിലെ നാല് പഞ്ചായത്തുകളില്‍ നടപ്പിലാക്കി.
നീണ്ടൂര്‍ വിരിപ്പുകാല പാടശേഖരം ( പത്ത് ലക്ഷം), ആര്‍പ്പുക്കര ആര്യാട്ടൂഴം പാടശേഖരം ( പത്ത് ലക്ഷം) കൈപ്പുഴഅംബിക വിലാസം കോളനി സംരക്ഷണ ഭിത്തി ( പത്ത് ലക്ഷം)സ്ട്രീറ്റ് ലൈന്‍ പദ്ധതി ( പത്ത് ലക്ഷം) വനിതാ സംരംഭകര്‍ക്കായി ( അഞ്ച് ലക്ഷം) കുടമാളൂരില്‍ അങ്കണ വാടി പുനരുദ്ധാരണം ( അഞ്ച് ലക്ഷം രൂപ)ആര്‍പ്പുക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ടോയ്‌ലറ്റ് സമുച്ചയം ( പതിനഞ്ച് ലക്ഷം), കുടമാളൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നവീകരണം ( പത്തു ലക്ഷം), കരിപ്പൂത്തഗവണ്മെന്റ് ഹൈസ്‌കൂള്‍ നവീകരണം ( ഏഴ് ലക്ഷം) സമ്പൂര്‍ണ വെളിച്ചം പദ്ധതി ( ഇരുപത്തി രണ്ടു ലക്ഷം),, സി. സി. ടി വി ക്യാമറ (പത്ത് ലക്ഷം),ആര്‍പ്പുക്കര വട്ടുകളം- കുന്നുംപുറം റോഡ് നവീകരണം (ആറ് ലക്ഷം), ആര്‍പ്പുക്കര ആറാട്ടു കടവ് റോഡ് നവീകരണം (ആറ് ലക്ഷം), അമലഗിരി അലമാരി കമ്പനി റോഡ് നവീകരണം( നാല് ലക്ഷം) മാന്നാനം ടാഗോര്‍ കലാകേന്ദ്രം പബ്ലിക് ലൈബ്രറി നവീകരണം ( അഞ്ച് ലക്ഷം), കുടമാളൂര്‍ സേതു പാര്‍വതി ഭായി പബ്ലിക് ലൈബ്രറി നവീകരണം ( രണ്ടു ലക്ഷം രൂപ) എന്നീ പദ്ധതി കള്‍ക്കു വേണ്ടി യാണ് ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ അനുവദിച്ചതെന്ന് ഡോ.റോസമ്മ സോണി പറഞ്ഞു.
