തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇ.സി.) തങ്ങളുടെ അധികാരപരിധി ലംഘിച്ച് വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ പൗരത്വം പരിശോധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) സുപ്രീംകോടതിൽ.
ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് എ.ഡി.ആർ. ഈ നിലപാട് വ്യക്തമാക്കിയത്. വോട്ടർമാരുടെ പൗരത്വം പരിശോധിക്കാൻ തങ്ങൾക്ക്
ഭരണഘടനാപരമായ അധികാരമുണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം മുൻകാല സുപ്രീംകോടതി വിധിന്യായങ്ങൾക്ക് വിരുദ്ധമാണെന്നും എ.ഡി.ആർ. ചൂണ്ടിക്കാട്ടുന്നു.













