ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. Z+ കാറ്റഗറി സുരക്ഷയുള്ള ഫാറൂഖ് അബ്ദുള്ളയുടെ സുരക്ഷാ നടപടികളിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചതായി ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.വധശ്രമത്തില്‍ ഭീകരാക്രമണ സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരുന്നു. പ്രതി കമല്‍ജിത്ത് സിംഗ് ജാംവാളിന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നു.
ഇരുപത് വര്‍ഷമായി ഫാറൂഖ് അബ്ദുല്ലയെ വകവരുത്താന്‍ ആഗ്രഹിച്ചിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു.













