നമ്മുടെ പാപത്തേക്കാൾ വലുതാണ് ദൈവം. നമെല്ലാം പാപികളാണ്. പക്ഷേ ചിന്തിക്കുക. ഒരുപക്ഷേ നിങ്ങളിൽ ചിലർക്ക് വലിയ ഭയമായിരിക്കും. കാരണം, അവർ ചെയ്‌ത കാര്യങ്ങൾ നിമിത്തം, ദൈവം ശാസിക്കും എന്ന ഭയം കാണും. അനേക കാര്യങ്ങൾ നിമിത്തമുള്ള ഭയം. സമാധാനം കണ്ടെത്താനാവാത്ത അവസ്ഥ. പ്രാർത്ഥിക്കുക. പരിശുദ്ധാത്മാവിനെ വിളിക്കുക. എങ്ങനെ ക്ഷമ യാചിക്കണം എന്ന് അവൻ നിങ്ങളെ പഠിപ്പിക്കും.
നിങ്ങൾക്ക് ഒരു കാര്യം അറിയാമോ? ദൈവത്തിന് വ്യാകരണം അധികം അറിയില്ല. നാം ക്ഷമയാചിക്കുമ്പോൾ, അത് പൂർത്തി യാക്കാൻ അവൻ സമ്മതിക്കുകയില്ല. “ക്ഷമി…” അപ്പോൾ, അവിടെ “ക്ഷമിക്കണേ” എന്ന വാക്കു തന്നെ പൂർത്തിയാക്കാൻ അവൻ അനുവദിക്കുകയില്ല. അവൻ ആദ്യം നമ്മോടു ക്ഷമിക്കുന്നു. അവൻ എപ്പോഴും ക്ഷമിക്കുന്നു. നമ്മോടു ക്ഷമിക്കാൻ അവൻ നമ്മുടെ അരികിൽ എപ്പോഴുമുണ്ട്. “ക്ഷമിക്കണമേ” എന്ന വാക്ക് പൂർത്തിയാക്കുന്നതിനുമുമ്പ് തന്നെ. “ക്ഷമി…” എന്നു നാം പറഞ്ഞുതുടങ്ങുമ്പോൾ തന്നെ പിതാവ് എപ്പോഴും നമ്മോടു ക്ഷമിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision