ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസ് മലേഷ്യയിലെ പെനാങിൽ ആരംഭിച്ചു. ഏഷ്യയിലെ മെത്രാൻ സമിതികളുടെ ഫെഡറേഷൻ (എഫ്.എ.ബി.സി.), സുവിശേഷവത്കരണ കാര്യാലയം, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ എന്നിവ സംയുക്തമായാണ് ഈ സുപ്രധാന സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്നലെ ആരംഭിച്ച കോൺഗ്രസ്, സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദ്ദിനാൾ ലൂയിസ് താഗ്ലെ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സീറോമലബാർ സഭയെ പ്രതിനിധീകരിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സി.ബി.സി.ഐ. അധ്യക്ഷനും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ജോസഫ്
കൊല്ലംപറമ്പിൽ, മാർ ജോർജ് രാജേന്ദ്രൻ എന്നിവരടക്കം 14 പ്രതിനിധികളാണ് കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഇന്ന് (നവംബർ 28) നടക്കുന്ന സമ്മേളനത്തിൽ, “ഏഷ്യയിലെ ജനങ്ങൾ ഒരുമിച്ച് നടക്കുക” എന്ന വിഷയത്തിൽ മലേഷ്യയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് സൈമൺ പൊഹ് പ്രഭാഷണം നടത്തും.














