ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോ ദിവംഗതനായി

spot_img

Date:

ജാര്‍ഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ ടെലസ്‌ഫോർ പ്ലാസിഡസ് ടോപ്പോ ദിവംഗതനായി

. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരിന്നു അന്ത്യം. 84 വയസ്സായിരുന്നു. അതിരൂപത നടത്തുന്ന കോൺസ്റ്റന്റ് ലീവ്‌സ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽവെച്ചായിരുന്നു അന്ത്യമെന്ന് റാഞ്ചി സഹായ മെത്രാൻ തിയോഡോർ മസ്‌കരനാസ് പറഞ്ഞു. നോർത്തേൺ മിഷൻ ഏരിയയിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാളും, കർദ്ദിനാൾ കോളേജിൽ അംഗമാകുന്ന ഏഷ്യയിലെ ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തി കൂടിയായിരിന്നു അദ്ദേഹം.

1939 ഒക്ടോബർ 15-ന് ജാർഖണ്ഡിലെ ചെയിൻപൂരിൽ ഒറോൺ ഗോത്രവർഗ കുടുംബത്തിലെ പത്ത് മക്കളിൽ എട്ടാമനായാണ് ടോപ്പോ ജനിച്ചത്. 1969-ല്‍ വൈദികനായി. 1984-ൽ റാഞ്ചിയുടെ ആർച്ച് ബിഷപ്പായി ചുമതലയേറ്റ ടോപ്പോ 2018-ൽ സ്ഥാനമൊഴിയുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 2003-ൽ അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

2005-ലെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിൽ കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയും പങ്കെടുത്തിരിന്നു. 2004-ലും 2006-ലും രണ്ട് തവണ ഭാരതത്തിന്റെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിന്നു. 2001 മുതൽ 2004 വരെയും 2011 മുതൽ 2013 വരെയും ലത്തീൻ റീത്ത് ബിഷപ്പുമാർ മാത്രമുള്ള കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മൃതസംസ്കാരം തീരുമാനിച്ചിട്ടില്ല.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related