ചൈനക്കെതിരെ ഇന്ത്യക്ക് വമ്പൻ തോൽവി;
ചരിത്രഗോളുമായി മലയാളി താരംഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം. ആതിഥേയരായ ചൈനയാണ് ഇന്ത്യയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തത്. പതിനേഴാം മിനിറ്റില്‍ ഗാവോ ടിയാനൈയിലൂടെ ചൈന ആദ്യം മുന്നിലെത്തി. കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രതിരോധനിരക്ക് പറ്റിയ പിഴലില്‍ നിന്നായിരുന്നു ചൈന ലീഡെടുത്തത്.
23-ാം മിനിറ്റില്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍മീത് സിങ് സന്ധു ചൈനീസ് താരം ടാന്‍ ലോങിനെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ചൈനക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചെങ്കിലും കിക്ക് തടുത്തിട്ട് ഗുര്‍മീത് രക്ഷകനായി. ഇന്ത്യയുടെ പ്രിരോധ പിഴവില്‍ പിന്നീട് നിരവധി തവണ ചൈന ഗോളിനടുത്തെത്തിയെങ്കിലും ഗോള്‍ വഴങ്ങാതെ ഇന്ത്യ രക്ഷപ്പെട്ടു.”
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സോളോ റണ്ണിലൂടെ മലയാളി താരം രാഹുല്‍ കെ പി വെടിച്ചില്ല് കണക്കെ പായിച്ച ഷോട്ട് ചൈനീസ് ഗോള്‍ കീപ്പറെ മറികടന്ന് വലയിലെത്തിയപ്പോള്‍ ഇന്ത്യ സമനില വീണ്ടെടുത്തു. 2010നുശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision