സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കേഴ്സായ ബീന പീറ്റർ, അനിതകുമാരി, ശൈലജ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്.
ആവശ്യങ്ങൾ ഇതുവരെ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സമരം കടുപ്പിക്കാനാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ തീരുമാനം. തിങ്കളാഴ്ച സമരത്തിന്റെ അമ്പതാം ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ മുടി മുറിച്ച് സമരം ചെയ്യാനും തീരുമാനമുണ്ട്.