ആശാ വർക്കർ മാരുടെ ഹോണറേറിയം വർദ്ധിപ്പിക്കണം : പി.ജെ.ജോസഫ്

spot_img

Date:

കോട്ടയം :-പിടിവാശി ഉപേക്ഷിച്ച് കേരളത്തിലെ ആശാ വർക്കർമാരുടെ ഹോണറേറിയം വർദ്ധിപ്പിച്ച് സമരം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. കേരള വനിതാ കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനാഘോഷം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ ഹോണറേറിയം വർദ്ധിപ്പിക്കാൻ തയ്യാറാകാതെ മറ്റ് സംസ്ഥാനങ്ങളിൽ വർദ്ധിപ്പിക്കണമെന്ന് അവശ്യപ്പെടുന്ന സി.പി.എം. നേതാക്കളുടെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വനിതാ ശാക്തീകരണത്തിന് എപ്പോഴും മുന്നലാണന്ന് അവകാശപ്പെടുന്ന ഇടതു സർക്കാർ സമരം ചെയ്യുന്ന പാവപ്പെട്ട ആശാ വർക്കർമാരോട് പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും പി.ജെ. ജോസഫ് അവശ്യപ്പെട്ടു. കേരളത്തിൽ ദിനം പ്രതി വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെയും അതിനെ തുടർന്ന് ഉണ്ടാകുന്ന അക്രമവാസനയെയും ഗൗരവത്തോടെ കണ്ട് നടപടി സ്വീകരിക്കാത്തതാണ് ദിനം പ്രതി ഉണ്ടാകുന്ന അക്രമങ്ങൾക്ക് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമങ്ങൾ ഉപയോഗിച്ചും പോലീസിൻ്റെയും എക്സൈസിന്റെയും പ്രതിരോധ നടപടികൾ കൊണ്ടും മയക്ക് മരുന്ന് വിപത്തിനെ ചെറുക്കാൻ സർക്കാർ ഫലപ്രദമായ സ്വീകരിക്കണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. കേരള വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ പി.സി തോമസ് Ex. MP എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ,ജോയി ഏബ്രഹാം Ex.MP, കെ.ഫ്രാൻസിസ് ജോർജ് MP, അപു ജോൺ ജോസഫ്, അഡ്വ.ജയ്സൺ ജോസഫ്,ജോണി അരീക്കാട്ടിൽ, എ.കെ.ജോസഫ്, സന്തോഷ് കാവുകാട്ട്, തങ്കമ്മ വർഗീസ്, ഡോ.റോസമ്മ സോണി,
മേരിസെബാസ്റ്റ്യൻ,ഡോ. മേഴ്സി ജോൺ മൂലക്കാട്ട്,മറിയാമ്മ ജോസഫ്, സി.വി. തോമസ് കുട്ടി, ജോൺസ് ജോർജ്, ഷൈനി സജി, സുജ ലോണപ്പൻ,ഗീതാ സുകുനാഥ്,ബീനാ റസാഖ്, പ്രീതി ഏബ്രഹാം,ജാൻസി മാത്യു,മേഴ്സി ദേവസ്യാ , ഷേർലി അഗസ്റ്റിൽ, ഉഷാകുമാരി, ബിൻസി മാർട്ടിൻ, ടിസ്സി ജോബ്, ടിൻ്റു ഷിജോ, ഗ്ലോറിപൗലോസ് സെബിൻ എസ്. കൊട്ടാരം എന്നിവർ പ്രസംഗിച്ചു.

കേരള വനിതാ കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാന തല വനിതാ ദിനാഘോഷം കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related