സമരം വ്യാപിപ്പിക്കാന്‍ സമരസമിതി
സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ആശാവര്‍ക്കേഴ്‌സിന്റെ സമരം 65ാം ദിവസത്തിലേക്ക്. മന്ത്രി വി. ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സര്‍ക്കാര്‍തല ഇടപെടല്‍ ഉണ്ടാകാത്തതിനാല്‍ സമരം വ്യാപിപ്പിക്കാന്‍ സമരസമിതി. സെക്രട്ടേറിയറ്റിന് മുന്നിലെ വനിത CPO റാങ്ക് ഹോള്‍ഡേഴ്‌സിന്റെ അനിശ്ചിതകാല നിരാഹാര സമരവും രണ്ടാഴ്ചയിലേക്ക് കടക്കുന്നു. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ.