സമരം ചെയ്യുന്ന ആശാവർക്കേഴ്‌സുമായുള്ള ആരോഗ്യ മന്ത്രിയുടെ ചർച്ച ഇന്നും ഉണ്ടായേക്കും. ചർച്ചയ്ക്ക് സമയം നൽകിയാൽ എത്താം എന്നുള്ളതാണ് സമരക്കാരുടെ നിലപാട്. കൂടിയാലോചനക്ക് ശേഷം വീണ്ടും ചർച്ചയ്ക്ക്
തയ്യാറാണെന്ന് ആരോഗ്യവകുപ്പിനെ അറിയിച്ചാലാകും ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് വഴിയൊരുങ്ങുക. ഇന്നലെ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അതോടെയാണ് വീണ്ടും ചർച്ചക്ക് സാധ്യത തെളിയുന്നത്.