ആശ വർക്കർമാരുടെ കൂട്ട ഉപവാസം രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരസമിതി നേതാവ് എം.എ ബിന്ദുവിന്‍റെ നേതൃത്വത്തിൽ സമര പന്തലിൽ നടക്കുന്ന നിരാഹാര സമരം ഇന്ന് ആറാം ദിവസമാണ്.
സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 44-ാം ദിവസത്തിലാണ്. ആശ വർക്കർമാർ സമരം കടുപ്പിച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ അനുകൂല പ്രതികരണവും ഉണ്ടായിട്ടില്ല.