കെ.വി തോമസ് ഇന്ന് ധനമന്ത്രിയെ കാണും
ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കാണും. 12.30 ന് ധന മന്ത്രാലയത്തിലാണ് കൂടിക്കാഴ്ച.
ആശവർക്കർമാരുടെ സമരം, വയനാട് കേന്ദ്ര സഹായം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കും.ഇതുവരെ കേന്ദ്രത്തിന് നൽകിയ നിവേദനങ്ങൾ സംബന്ധിച്ച് ഗവർണർ വിവരങ്ങൾ തേടിയിരുന്നു. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി ധനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും.