‘കേരളം ആശമാരോടൊപ്പം’ എന്ന പേരിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഇന്ന് പൗര സംഗമം സംഘടിപ്പിക്കും. സാംസ്കാരിക നേതാക്കളും പൊതുജനങ്ങളും പരിപാടിയുടെ ഭാഗമാകുമെന്ന് സമരസമിതി അറിയിച്ചു.
കെ സച്ചിദാനന്ദൻ, സാറ ജോസഫ്, എം എൻ കാരശ്ശേരി, ഡോ. ഗീവർഗീസ് മാർ കുറിലോസ് അടക്കമുള്ള പ്രമുഖരാണ് പരിപാടിക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയത്.