അരുവിത്തുറ തിരുനാൾ 2023 ഏപ്രിൽ 15 മുതൽ മെയ് 2 വരെ

Date:

ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻറ് ജോർജ് ഫൊറോനാ ദൈവാലയത്തിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ 2023 ഏപ്രിൽ 15 മുതൽ മെയ് 2 വരെ നടത്തപ്പെടുന്നു. ഏപ്രിൽ 23 ഞായറാഴ്ച രാവിലെ 9.30 ന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മോണ്ഡളത്തിൽ പ്രതിഷ്ഠിക്കും. പ്രധാന തിരുനാൾ ദിനമായ ഏപ്രിൽ 24 ആം തീയതി ദൈവാലയം യഥാവിധി സന്ദർശിക്കുന്നവർക്ക് പൂർണ്ണ ദണ്ഡ വിമോചനം ലഭിക്കും. 25 ആം തീയതി ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് വിശുദ്ധന്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും. അരുവിത്തുറ തിരുനാളിന്റെ ചരിത്രത്തിലാദ്യമായി 101 പൊൻകുരിശുമായി പെരുന്നാളിന്റെ കൊടിയേറ്റ ദിവസമായ 22 ആം തീയതി ശനിയാഴ്ച വൈകിട്ട് 6.30ന് വടക്കേക്കര കുരിശുപള്ളിവരെ നഗരപ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം പെരുന്നാൾ കൊടിയേറ്റ് കഴിഞ്ഞ് പുറത്തു നമസ്കാരവും കഴിഞ്ഞാണ് നഗരപ്രദക്ഷിണം.


ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലേക്കാട്ട്, മെത്രാന്മാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിയ്ക്കൻ, മാർ മാത്യു അറയ്ക്കൽ തുടങ്ങിയവർ പെരുന്നാൾ ദിനങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുന്നതാണ്. വികാരി ജനറാൾമാരായ വെരി. റവ. ഫാ. ജോസഫ് തടത്തിൽ, വെരി. റവ. ഫാ. ജോസഫ് കണിയോടിയ്ക്കൽ, വെരി. റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ആർച്ച് പ്രീസ്റ്റ് വെരി. റവ. ഫാ. അഗസ്റ്റിൻ കൂട്ടിയാനിയിൽ തുടങ്ങിയവരും തിരുനാൾ ദിനങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. പ്രധാന തിരുനാൾ ദിനങ്ങളിൽ തുടർച്ചയായി വിശുദ്ധ കുർബാന ദൈവാലയത്തിൽ ഉണ്ടായിരിക്കും. 15 ആം തീയതി മുതൽ മെയ് 1 വരെ രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും ഉള്ള വിശുദ്ധ കുർബാനയ്ക്കുശേഷം വി. ഗീവർഗീസ് സഹദായുടെ നൊവേന ഉണ്ടായിരിക്കുന്നതാണ്. 23 ആം തീയതി വൈകിട്ട് 7 മണിക്ക് തിരുനാൾ പ്രദക്ഷിണവും, 24 ആം തീയതി ഉച്ചയ്ക്ക് 12.30 ന് ഉള്ള തിരുനാൾ പ്രദക്ഷിണവും പതിവുപോലെ ഉണ്ടായിരിക്കും.
മധ്യതിരുവിതാംകൂറിന്റെ ആഘോഷമായ അരുവിത്തുറ തിരുനാളിൽ ഹൈറേഞ്ച് മേഖലയിൽ നിന്നും, മലബാറിൽ നിന്നും കുടിയേറ്റ ക്രിസ്ത്യാനികൾ വിശുദ്ധനെ വണങ്ങുന്നതിനുവേണ്ടി ഭക്തിയോടെ ദൈവാലയത്തിൽ എത്തുന്നു.


ഈ കൊല്ലത്തെ പെരുന്നാളിന്റെ പ്രസുദേന്തി അമ്പാറനിരപ്പേൽ ചോങ്കര ജോസ് കുര്യനും, എലിസബത്ത് കുര്യനും ആണ്. അരുവിത്തുറ പള്ളി വികാരി വെരി റവ . ഫാ . അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, അസി. വികാരിമാരായ റവ. ഫാ. ആന്റണി തോണക്കര, റവ. ഫാ. ഡിറ്റോ തോട്ടത്തിൽ, റവ. ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, സ്പിരിച്വൽ ഫാദർ റവ. ഫാ. സെബാസ്റ്റ്യൻ നടുത്തടം, പാസ്റ്ററൽ അസിസ്റ്റന്റ് റവ. ഫാ. പോൾ നാടുവിലേടം, അരുവിത്തുറ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാരായ ജോസഫ് എ. സി എമ്പ്രയിൽ, ജോസ് ജോസഫ് കണ്ടത്തിൻകര, ജോണി കുര്യൻ പുല്ലാട്ട്, ബിജു കെ ജോർജ് കല്ലാച്ചേരിയിൽ എന്നിവർ പെരുന്നാളിന് നേതൃത്വം വഹിക്കും.


വെരി റവ . ഫാ . അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, റവ. ഫാ. ഡിറ്റോ തോട്ടത്തിൽ, ബിജു കെ ജോർജ് കല്ലാച്ചേരിയിൽ, ഡോ . റെജി വർഗ്ഗീസ് മേക്കാടൻ, അരുൺ ജോസ് താഴത്തുപറമ്പിൽ, ഡോൺ ജോസഫ് സോണി ഇഞ്ചേരിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തെ അധികാരത്തിലെത്തിച്ച നാല് ‘സി’കള്‍

പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലും പുതിയ സഖ്യങ്ങളുടെ രൂപീകരണവും രാഷ്ട്രപതി ഭരണത്തിന്റെ ഭീഷണിയും ഉള്‍പ്പെടെ...