അരുവിത്തുറ: പാരമ്പര്യവും അനുഷ്ഠാനങ്ങളും ആചാരങ്ങളും ഒത്തു ചേരുന്ന അരുവിത്തുറ വിശുദ്ധ ഗീർവർഗീസ് സഹദായുടെ തിരുനാളിന് ചരിത്രത്തിലാദ്യമായി ഇക്കൊല്ലം നഗരപ്രദക്ഷിണം നടത്തുന്നു. ഏപ്രിൽ 22ന് വൈകുന്നേരം 6.30നാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട ചുറ്റി വടക്കേക്കര കുരിശുപള്ളിയിൽ എത്തി തിരിച്ച് പള്ളിയിൽ എത്തുന്ന രീതിയിലാണ് പ്രദക്ഷിണം ക്രമികരിച്ചിരിക്കുന്നത്.
101 പൊൻകുരിശുകളോടൊപ്പം തൊട്ടടുത്ത ഇടവകകളിലെ പള്ളികളിലേയും കുരിശുകൾ ഈ പ്രദക്ഷിണത്തിൽ ഭാഗഭാഗക്കാരാകുന്നു. നമ്മുടെ ഉള്ളിലുള്ള ദൈവവിശ്വാസം പ്രഖ്യാപിക്കുന്നതിനും മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നതിനു വേണ്ടിയാണ് ഈ നഗരപ്രദക്ഷിണം സംഘടിപ്പിക്കുന്നത്.
വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, അസി. വികാരിമാരായ സെബാസ്റ്റ്യൻ നടുത്തടം, ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ, ജനറൽ കൺവീനർ അരുൺ താഴ്ത്തുപറമ്പിൽ, നഗരപ്രദക്ഷിണ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ, പ്രദക്ഷിണ കമ്മിറ്റി കൺവീനർ ചാക്കോച്ചൻ പ്ലാത്തോട്ടം, ജോജി തടിക്കൻ, ജോർജ് മൂഴിയാങ്കൽ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, സിജി ലൂക്സൺ, മോളി തെങ്ങുംമൂട്ടിൽ, തിരുനാൾ പ്രസിദേന്തി ജോസ് കുര്യൻ ചോങ്കര തുടങ്ങിയവർ നേതൃത്വം നൽകും.
ഏറ്റവും മുന്നിലായി ചെണ്ടമേളം, അതിനു പിന്നിലായി സ്റ്റീൽ കുരിശും മാർതോമ്മാ കുരിശും തിരിക്കാലുകളുമായി അൾത്താരബാലന്മാരും കൊടികളുമായി സൺഡേ സ്കൂൾ കുട്ടികളും അധ്യാപകരും അതിനു പിന്നിലായി അരുവിത്തുറ പള്ളിയിലെ വെള്ളിക്കുരിശുകളും സ്വർണ്ണക്കുരിശുകളും അടുത്തടുത്ത പള്ളികളിലെ കുരിശുകൾ, ചെണ്ടമേളം, അതിനു പിന്നിലായി 101 പൊൻകുരിശുകൾ, നാസിക് ഡോൾ, മുത്തുക്കുടകൾ, സിസ്റ്റേഴ്സ്, ബാന്റ് സെറ്റ് ഡീക്കൻമാർ, അവർക്കു പിന്നിലായി അരുളിക്കാ പാലിയാ, ഏറ്റവും അവസാനമായി വിശ്വാസ സമൂഹം എന്ന ക്രമത്തിലായിരിക്കും പ്രദക്ഷിണം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision