അരുവിത്തുറ: സെന്റ് മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിൽ വാർഷികവും, യാത്രയയപ്പു സമ്മേളനവും വിപുലമായ പരിപാടികളോടെ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു..
അരുവിത്തുറ ഫൊറോന ചർച്ച് വികാരിയും സ്കൂൾ മാനേജരുമായ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച യോഗം, പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പാലാ കോർപ്പറേറ്റ് സെക്രട്ടറി വെരി.റവ.ഫാ.ജോർജ് പുല്ലു കാലായിൽ അനുഗ്രഹപ്രഭാഷണവും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണവും നടത്തി. ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു. 33 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നു വിരമിക്കുന്ന ശ്രീമതി മാഗി ചെറിയാന് യാത്രയയപ്പും നല്കി. മുൻസിപ്പൽ കൗൺസിലർ ശ്രീമതി.ലീന ജയിംസ് ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂളിൽ ആദ്യമായി ആരംഭിച്ച ബാന്റ് സെറ്റ് ഉദ്ഘാടനവും തദവസരത്തിൽ നടത്തപ്പെട്ടു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, സ്കോളർഷിപ്പു വിതരണം, നാലാം ക്ലാസിലെ കുട്ടികൾക്ക് മെമന്റോ സമർപ്പണം, ഡാൻസ് അരങ്ങേറ്റം, കരാട്ടെ, റോളർ സ്കേറ്റിംഗ് ഇവയുടെ ഉജ്ജ്വല പ്രകടനവും നടന്നു.
