നവാഗതരായ കുരുന്നുകൾക്ക് അക്ഷരപ്പന്തലൊരുക്കി അരുവിത്തുറ സെൻ്റ് .മേരീസ് എൽ. പി. സ്കൂൾ

Date:

നവാഗതരായ കുരുന്നുകൾക്ക് അക്ഷരപ്പന്തലൊരുക്കി അരുവിത്തുറ സെൻ്റ് .മേരീസ് എൽ. പി. സ്കൂൾ
………………………………….
അരുവിത്തുറ: പുതിയ അധ്യയന വർഷം ആരംഭിയ്ക്കുന്നതിൻ്റെ ഭാഗമായി അരുവിത്തുറ സെൻ്റ്.മേരീസ് എൽ.പി.സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.നവാഗതരായ കുഞ്ഞുങ്ങളുടെ പേരുകൾ അരുവിത്തുറ സെൻ്റ് മേരീസാകുന്ന വൻമരത്തിൽ പറന്നണയുന്ന പക്ഷി ക്കൂട്ടങ്ങൾക്ക് നല്കി പ്രദർശിപ്പിച്ചത് ഏവർക്കും കൗതുകം നല്കി. പൂമ്പാറ്റയിരിക്കുന്ന അക്ഷരപ്പൂക്കളും കയ്യിലേന്തി നവാഗതരായ കുട്ടികൾ സ്കൂൾ ഹാളിൽ പ്രവേശിച്ചത് മനോഹരമായ കാഴ്ചയായിരുന്നു ഹാളിൽ മുഴങ്ങിയ പ്രവേശനോത്സവഗാനം കാതുകൾക്ക് ഇമ്പം പകർന്നു. തോരണങ്ങളും ബലൂണും അക്ഷരക്കാർഡുകളും കൊണ്ട് സ്കൂൾ ഹാളും പരിസരവും അലങ്കരിച്ചത് കുരുന്നുകൾക്ക് ഏറെ വിസ്മയമായി.അരുവിത്തുറ ഫൊറോന അസി.വികാരി റവ.ഫാ.ആൻ്റണി തോണക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻമാത്യു സാർ സ്വാഗതം ആശംസിച്ചു.

ഈരാറ്റുപേട്ട മുൻ സിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും മഹാത്മ ഗാന്ധി സർവ്വകലാശാല ബി.എ എക്കണോമിക്സിൽ ഒന്നാം റാങ്ക് ജേതാവുമായ സൂഫിയ മുഹമ്മദ് ബഷീറിന് മെമൻ്റോ നല്കി അനുമോദിച്ചു. കുട്ടികളുടെ കലാവിരുന്ന്, ആഘോഷങ്ങൾക്ക് കൊഴുപ്പു നല്കി. ഏവർക്കും മധുരം പകരാനായ് പായസവിതരണവും നടത്തി.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...