അരുവിത്തുറ : ദുക്റാന തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപ്പള്ളിയിൽ സൺഡേ സ്കൂൾ വാർഷികവും ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനവും പാരിഷ് ഹാളിൽ നടന്നു
സമ്മേളനം ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജോൺ കണ്ണന്താനം ഉദ്ഘാടനം ചെയ്തു.വിശ്വാസ പരിശീലനം വചനം പഠിക്കുവാനും ദൈവത്തെ ആരാധിക്കുവാനുംസ്വർഗ്ഗം ലക്ഷ്യമാക്കി ജീവിക്കുവാനുമുള്ള പരിശീലനം ആയിരിക്കണമെന്നും തോമാശ്ലീഹായുടെ രക്തസാക്ഷിത്വം നമ്മുടെ പ്രേക്ഷിത ജീവിതത്തിന് ഉത്തമ മാതൃകയാണെന്നും ഫാ. ജോൺ കണ്ണന്താനം പറഞ്ഞു.
അരുവിത്തുറ പള്ളി വികാരി വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ. ഫാ.ജോസഫ് കദളിയിൽ സ്വാഗതം ആശംസിച്ചു
‘തോമാശ്ലീഹയുടെ രക്ത സാക്ഷിത്വം’ എന്ന വിഷയത്തിൽ ടാബ്ലോ മത്സരവും സംഘടിപ്പിച്ചു. പഠനത്തിനും ഹാജരിനുമുള്ള ക്യാഷ് അവാർഡുകളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കുട്ടികൾക്കുള്ള പുതിയ ഡയറിയുടെ പ്രകാശനം സൺഡേ സ്കൂൾ ലീഡർ ലിയോ മധുവിന് നൽകി ഫാ. ജോൺ കണ്ണന്താനം നിർവഹിച്ചു. എണ്ണൂറോളം കുട്ടികളും 45 വിശ്വാസ പരിശീലകരുമാണ് അരുവിത്തുറ സൺഡേ സ്കൂളിലുള്ളത് .
ഹെഡ്മാസ്റ്റർ ഷാജു കുന്നയ്ക്കാട്ട്, സെക്രട്ടറി റവ. സിസ്റ്റർ റീന SABS, മിഷൻ ലീഗ് പ്രസിഡണ്ട് ജോണി മുണ്ടമറ്റം, സ്കൂൾ ലീഡർ ലിയോ ആഴാത്ത്, സിസ്റ്റേഴ്സ്, സൺഡേ സ്കൂൾ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision