അരുവിത്തുറ പള്ളിയിൽ  വല്ല്യച്ചന്റെ തിരുനാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ

spot_img

Date:

അരുവിത്തുറ:  പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ ആഘോഷിക്കുന്നു. 

ഏപ്രിൽ 15 മുതൽ 21 വരെ ദിവസവും രാവിലെ 5.30 നും 6.30നും 7.30 നും  വൈകുന്നേരം 7 നും വിശുദ്ധ  കുർബാന, നൊവേന. ഏപ്രിൽ 22 ന് വൈകുന്നേരം  കൊടിയേറ്റ്. അന്നേ ദിവസം രാവിലെ 5.30 നും 6.45നും 8നും 9.30 നും 11 നും 4 നും വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4 നുള്ള കുർബാനയ്ക്കു ശേഷം കൊടിയേറ്റ്. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. 6 മണിക്ക് പുറത്ത് നമസ്കാരം. 6.30ന് 101 പൊൻകുരിശുകളുമായി നഗര പ്രദക്ഷിണം, 9 ന് സുവിശേഷ കീർത്തനം.

ഏപ്രിൽ 23ന് രാവിലെ 5.30 നും 6.45 നും 8 നും  വിശുദ്ധ  കുർബാന, നൊവേന. 9.30 ന് തിരുസ്വരുപ പ്രതിഷ്ഠ. 10 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12 നും 1.30 നും 2.45 നും  വിശുദ്ധ കുർബാന. 4.30 ന് സിറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ വി.കുർബാന അർപ്പിക്കും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണം.

പ്രധാന തിരുനാൾ ദിനമായ 24 ന് 10.30 ന് സീറോ മലബാർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ  തിരുനാൾ റാസ, 12.30ന് പ്രദക്ഷിണം. രാവിലെ 5.30 നും 6.45 നും 8 നും ഉച്ചകഴിഞ്ഞ് 3 നും 4.15 നും  5.30 നും 6.45 നും വിശുദ്ധ  കുർബാന, നൊവേന.

ഇടവകക്കാരുടെ തിരുന്നാൾ ദിനമായ 24 ന് രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും 4 നും 5.30നും വിശുദ്ധ  കുർബാന, നൊവേന.  7 ന് തിരുസ്വരുപ പുനപ്രതിഷ്ഠ.

ഏപ്രിൽ 26 മുതൽ 30 വരെ രാവിലെ 5.30 നും 6.30നും 7.30 നും വൈകുന്നേരം 7 നും  വിശുദ്ധ  കുർബാന, നൊവേന.

എട്ടാമിടമായ മെയ് ഒന്നിന് രാവിലെ 5.30, 6.45, 8, 10.30, 12, 1.30, 2.45, 4, 5.15, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന നൊവേന.

മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം. രാവിലെ 5.30 നും 6.30 നും 8 നും 10.30നും 4 നും വിശുദ്ധ കുർബാന.

കഴിഞ്ഞ വർഷം (2023) നടത്തിയതുപോലെ, ഏപ്രിൽ 22 ന് കൊടിയേറ്റിനും പുറുത്തു നമസ്കാരത്തിനു ശേഷം പള്ളിയിൽ നിന്ന് വടക്കേക്കര കുരിശുപള്ളിയിലേക്ക് 101 പൊൻകുരിശുമേന്തി വിശ്വാസ പ്രഖ്യാപന പ്രദക്ഷിണം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കൈക്കാരൻമാരായ തോമസ് കുന്നയ്ക്കാട്ട്, ജോസ് കുട്ടി കരോട്ടുപുള്ളോലിൽ, പ്രിൻസ പോർക്കാട്ടിൽ,
ടോം പെരുനിലം എന്നിവർ അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related