അപ്പോളോ ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്കുള്ള ആദ്യ മനുഷ്യയാത്രക്കൊരുങ്ങി ആർട്ടെമിസ്-2 ദൗത്യം. ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന നാല് ബഹിരാകാശ സഞ്ചാരികളെ ഏപ്രിൽ മൂന്നിന് പ്രഖ്യാപിക്കും. ചന്ദ്രനിൽ ദീർഘകാല മനുഷ്യസാന്നിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആർട്ടെമിസ് ദൗത്യത്തിലെ ആദ്യ മനുഷ്യയാത്രയാണിത്. നാസയുടെ 3 സഞ്ചാരികളും ഒരു കനേഡിയൻ സഞ്ചാരിയും പേടകത്തിലുണ്ടാകും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision