ബെന്റ്‌ഫോര്‍ഡ് എഫ്‌സിയുടെ ഡാനിഷ് താരമായ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ നോര്‍ഗാര്‍ഡിനെ വമ്പന്‍ തുക നല്‍കി ക്ലബ്ബിലെത്തിക്കാന്‍ ആഴ്‌സണല്‍ നീക്കം. ഇറ്റാലിയന്‍
മിഡിഫീല്‍ഡര്‍ ജോര്‍ജിഞ്ഞോ ഔദ്യോഗികമായി ക്ലബ്ബ് വിട്ടതോടെയാണ് പുതിയ മധ്യനിരതാരത്തെ ആഴ്‌സനല്‍ ടീമിലെത്തിക്കുന്നത്. 11 മില്യണ്‍ യൂറോ (ഏകദേശം 110 കോടിയിലധികം ഇന്ത്യന്‍ രൂപ) യുടെ ഓഫറാണ് താരത്തിന് മുന്നില്‍ ആഴ്‌സനല്‍ വെച്ചിട്ടുള്ളത്.













