ഫാ. ആർമണ്ട് മാധവത്തിൻ്റെ ദൈവദാസ പ്രഖ്യാപനം നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി നടന്നു.
കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിൻ്റെ ആരംഭകരിൽ പ്രധാനിയും ഭരണങ്ങാനം അസീസി, പട്ടാരം വിമലഗിരി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിൻ സന്യാസ സമൂഹാംഗവുമായ ഫാ. ആർമണ്ട് മാധവത്തിൻ്റെ ദൈവദാസ പ്രഖ്യാപനം നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി നടന്നു. പട്ടാരം വിമലഗിരി ധ്യാനകേന്ദ്ര അങ്കണത്തിൽ ദൈവദാസ പദവി പ്രഖ്യാപന ചടങ്ങുകൾക്കും തിരുക്കർമങ്ങൾക്കും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു.
ആർച്ച് ബിഷപ്പ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, പാവനാത്മ പ്രോവിൻസ് പ്രോവിൻഷ്യൽ മിനിസ്റ്റർ റവ. ഡോ. തോമസ് കരിങ്ങടയിൽ, സെൻ്റ ജോസഫ് പ്രോവിൻസ് വികാർ പ്രോവിൻഷ്യൽ ഫാ. ചെറിയാൻ സ്കറിയ, തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, വൈസ് പോസ്റ്റുലേറ്റർ ഫാ. ജിതിൻ ആനിക്കുടിയിൽ, ആർമണ്ടച്ചന്റെ സഹോദരപുത്രൻ ഫാ. ബിജു മാധവത്ത് എന്നിവർ സഹകാർമികരായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision