ക്രൊയേഷ്യയെ തകർത്ത് അർജന്റീന ഫൈനലിൽ ഖത്തർ ലോകകപ്പിൽ ആദ്യ സെമി ഫൈനൽ മത്സരത്തിൽ നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയ്ക്കെതിരെ അർജന്റീനയ്ക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ 3 ഗോളുകൾക്ക് വിജയിച്ച് അർജന്റീന കലാശപ്പോരിലേക്ക് കടന്നു. 34-ാം മിനിറ്റിൽ ക്യാപ്റ്റൻ ലെയണൽ മെസിയാണ് പെനാൽറ്റിയിലൂടെ ആദ്യം സ്കോർ ചെയ്തത്. 39, 69 മിനിറ്റുകളിലായി ജൂലിയൻ ആൽവാരസ് അർജന്റീനയ്ക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി.
