പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫിലെ രണ്ടാമത്തെ ഗാനം ഷുഗർ ബേബി റിലീസായി. ശിവ ആനന്ദും എ ആർ റഹ്മാനും
എഴുതിയ വരികൾക്ക് എ ആർ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. ഷുഗർ ബേബി എന്ന ഗാനത്തിന്റെ ആലാപനം അലെക്‌സാൻഡ്ര ജോയ്, ശുഭ, ശരത് സന്തോഷ് എന്നിവരാണ്. തഗ് ലൈഫിന്റെ ട്രെയ്‌ലറും ആദ്യ ഗാനമായ ജിങ്കുച്ചായും സോഷ്യൽ മീഡിയയിൽ നേരത്തെ
തരംഗമായിരുന്നു. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. തഗ് ലൈഫ് ജൂൺ 5ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.