എന്‍വിയോണ്‍മെന്റ് സയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍ നിയമനം വിവാദത്തില്‍
എംജി സര്‍വകലാശാലയില്‍ നിയമന വിവാദം. എന്‍വിയോണ്‍മെന്റ് സയന്‍സ് അസോസിയേറ്റ് പ്രൊഫസറായി യോഗ്യതയില്ലാത്ത വ്യക്തിയെ നിയമിച്ചു എന്നാണ് ആരോപണം.
യുജിസി മാനദണ്ഡങ്ങളും പാലിച്ചില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ എന്‍വിയോണ്‍മെന്റ് സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ ചാന്‍സലര്‍ക്ക് പരാതി നല്‍കി.