കോട്ടയം: വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവും പരിശീലന മേഖലയിൽ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബിരുദവും രണ്ടു വർഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന അഭിരുചിയുള്ളവർക്കും അപേക്ഷ നൽകാം. അപേക്ഷകർ കോട്ടയം ജില്ലക്കാരായിരിക്കണം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ
ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് അണ്ണാൻകുന്ന് റോഡ്, കോട്ടയം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ഡിസംബർ 23 ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭ്യമാക്കണം. ഫോൺ : 8281899464.














